Skip to main content

വിമുക്തഭടന്മാർക്ക് സ്വയം തൊഴിൽ പ്രോത്സാഹന ധനസഹായ സബ്സിഡിയ്ക്ക് അപേക്ഷ ക്ഷണിച്ചു

വിജയകരമായി സ്വയം തൊഴിൽ പദ്ധതി നടത്തുന്ന മലപ്പുറം ജില്ലയിലെ വിമുക്തഭടന്മാരിൽ നിന്നും അവരുടെ വിധവകളിൽ നിന്നും തൊഴിൽ പ്രോത്സാഹന ധനസഹായ സബ്സിഡി സ്‌കീം പ്രകാരം തുക ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴിൽ പദ്ധതി പ്രകാരം നടത്തുന്ന സംരംഭങ്ങളിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളിൽ നിന്ന് സ്വീകരിച്ചിട്ടുളള ലോണിനാണ് സബ്സിഡി നൽകുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04832 734932.
 

date