Skip to main content

തെരുവ് നാടകം സംഘടിപ്പിച്ചു

ലഹരിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പ്രധാന കവലകളിൽ തെരുവ് നാടകം സംഘടിപ്പിച്ചു.  ലഹരിക്കെതിരെ കവലകളിൽ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം അത്താണിക്കലും സംയുക്തമായി തെരുവ് നാടകം സംഘടിപ്പിച്ചത്.
2023 - 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ബോധവത്കരണ പരിപാടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആത്രാപുളിക്കൽ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്ക പ്രഭ,  ഉഷാ ചേലേക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ്,  സുരേഷ് പി, ഹെൽത്ത് ഇൻപെക്ടർ പി.കെ സ്വപ്ന തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. വള്ളിക്കുന്നിലെ പ്രധാന കവലകളായ അത്താണിക്കൽ ആനങ്ങാടി,ആനയാറങ്ങാടി, ഒലിപ്രം, ആനങ്ങാടി, അരിയല്ലൂർ, അരിയല്ലൂർ ബീച്ച്, ആലിൻചുവട്,റെൽവേ സേറ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് ഇന്നും നാളെയുമായി തെരുവ് നാടകൾ അരങ്ങേറുന്നത്. ലഹരിമുക്ത വള്ളിക്കുന്ന് ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പാവനാടകവും വിദ്യാർത്ഥികളുടെ ഫുട്മ്പോൾ മൽസരവും സംഘടിപ്പിക്കുന്നുണ്ട്.  ജയൻകടുക്കാട്ടുപാറയും സംഘവുമാണ് തെരുവ് നാടകത്തിന് നേതൃത്വം കൊടുക്കുന്നത്.

date