Skip to main content

ഫർണിച്ചർ വിതരണം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42 വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിർവ്വഹിച്ചു. വാർഷിക പദ്ധതിയിൽ 1.50 ലക്ഷം രൂപയാണ് ഫർണിച്ചർ വിതരണത്തിനായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഫർണിച്ചറിനു പുറമെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ 35 വിദ്യാർഥികൾക്ക് 7.10 ലക്ഷം രൂപ മെറിറ്റോറിയൽ സ്കോളർഷിപ്പ് , എസ് സി മേഖലയിൽ പ്രഫഷണൽ കോഴ്സ് പഠിക്കുന്ന 16 വിദ്യാർത്ഥികൾക്ക് 8.50 ലക്ഷം രൂപയ്ക്ക് ലാപ്ടോപ്പ് എന്നിവയും ഈ വർഷത്തെ വാർഷിക പദ്ധതിയിൽ വിതരണം ചെയ്യും.  
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആൻ്റോ മാർട്ടിൻ സ്വാഗതം പറഞ്ഞു.

date