Skip to main content

ഐഎസ്എസ്‌കെയിൽ ഇന്ന്(25/01/2024)

പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മൂന്നാം ദിവസമായ ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട് ഹബ്ബിലെ പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് 'സ്‌പോർട്‌സ് ഡെവലപ്‌മെന്റ്' എന്ന വിഷയത്തിൽ ചർച്ച നടക്കും. കില ഡയറക്ടർ ജനറൽ ഡോ. ജോയ് എളമൺ അധ്യക്ഷനാകും. 11. 30 മുതൽ 'ലെസൺസ് ഫ്രം ദ ലീഗ്‌സ്'. 1.30ന് 'ഗ്രാസ് റൂട്ട് സ്‌പോർട്‌സ് ഡെവലപ്‌മെന്റ്' എന്ന വിഷയത്തിൽ ചർച്ച നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. 3.30 മുൽ 'സ്‌പോർട്‌സ് എക്‌സലൻസ്, എൻജിനീയറിംഗ്ആൻഡ് ടെക്‌നോളജി എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയാകും. അഞ്ചുമണിക്ക് 'വെൽനെസ് ഇൻ ഫോക്കസ്'. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പങ്കെടുക്കും.  രാത്രി ഏഴ്  മണി മുതൽ സംസ്ഥാനത്തെ ഒമ്പത് മന്ത്രിമാരും പ്രശസ്ത കായിക താരങ്ങളും പങ്കെടുക്കുന്ന 'സ്‌പോർട്‌സ് കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്‌'.

പി.എൻ.എക്‌സ്. 377/2024

date