Skip to main content

’നിധി ആപ് കെ നികാത്ത്’ 29 ന്

എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇ.പി.എഫ്.ഒ)നും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷ(ഇ.എസ്.ഐ.സി)നും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജനുവരി 29ന് രാവിലെ ഒമ്പത് മണിക്ക് നിധി ആപ് കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാംപും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കൊണ്ടോട്ടി പുഷ്പക് ഹോട്ടലില്‍വച്ചാണ് മലപ്പുറം ജില്ലയിലെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.  അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പര്യമുള്ളവര്‍ക്ക് https://me-qr.com/ സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ പങ്കെടുക്കാം.

date