Skip to main content

ദേശീയ ബാലികാദിനാചരണം

ദേശീയ ബാലിക ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറം ജി.എം.യു.പി സ്കൂളിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.   ജില്ലാ കളക്ടർ വി. ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.വി ആശാമോൾ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെ‍ഡ‍് മാസ്റ്റര്‍ ഇൻചാർജ് ജിബിൻ വർഗീസ്,  സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗം സി. സുജിത എന്നിവര്‍ സംസാരിച്ചു.  ചൈൽഡ് ഹെൽപ്പ് ലൈൻ ടീം മെമ്പര്‍ സൈനുല്‍ ആബിദീന്‍ ബോധവൽക്കരണ ക്ലാസ്  നയിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ് സീനിയർ സൂപ്രണ്ട് കെ. ഷീബ.  നന്ദി  പറഞ്ഞു

date