Skip to main content

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും

ജില്ലാ ഭരണകൂടവും പൊലീസ് വകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് രാവിലെ 8.30 ന് കോട്ടമൈതാനിയില്‍ ആരംഭിക്കും. രാവിലെ ഒന്‍പതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയപതാക ഉയര്‍ത്തും. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് എന്നിവര്‍ പങ്കെടുക്കും. വിവിധ പ്ലറ്റൂണുകളുടെ പരേഡ് നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.

date