Skip to main content

ദേശീയ സമ്മതിദായക ദിനം: ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച

ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 25ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ നിര്‍വഹിക്കും. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിക്കും. എഡിഎം ആന്റ് ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) ടി വി രഞ്ജിത്ത് സമ്മതിദായക പ്രതിജ്ഞ ചെല്ലിക്കൊടുക്കും. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷ്ണര്‍ അജിത് കുമാര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് കമ്മിഷ്ണര്‍ എം ഹേമലത  എന്നിവര്‍ സമ്മാനം വിതരണം ചെയ്യും. സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി കലക്ടര്‍ അനൂപ് ഗാര്‍ഗ്, തളിപ്പറമ്പ് ആര്‍ഡിഒ ടി എം അജയ് കുമാർ, ഇലക്ഷൻ ഡെപ്യുട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍,ഹുസൂർ ശിരസ്തദാർ പി പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

date