Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-01-2024

അധ്യാപക നിയമനം

പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 29ന് രാവിലെ 11 മണി മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  പ്രായം 20 - 41 വയസ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക. ഫോണ്‍: 9496284860, 6282800335.

ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം; അപേക്ഷ ക്ഷണിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേഷന്‍ (വാര്‍ഡ് 27,21,38,49,01,38,34,08,41,42,43,19), കേളകം ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 01), ചിറക്കല്‍ (വാര്‍ഡ് 18), മുഴക്കുന്ന് (വാര്‍ഡ് 03,07),  അയ്യന്‍കുന്ന് (വാര്‍ഡ് 04,03), നടുവില്‍ (വാര്‍ഡ് 09,12), കൊട്ടിയൂര്‍ (വാര്‍ഡ് 14), ചിറ്റാരിപ്പറമ്പ് (വാര്‍ഡ് 03,06),  മാലൂര്‍(വാര്‍ഡ് 16), പേരാവൂര്‍(വാര്‍ഡ് 08), കൂടാളി(വാര്‍ഡ് 09,15), പടിയൂര്‍ (വാര്‍ഡ് 02),  വേങ്ങാട്(വാര്‍ഡ് 01,13), പെരളശ്ശേരി(വാര്‍ഡ് 06), കടമ്പൂര്‍(വാര്‍ഡ് 03), പായം(വാര്‍ഡ് 12) എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കുക. അവസാന തീയതി ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 8281999015.

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 35000 രൂപയാണ് ധനസഹായം. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടലില്‍( https://suneethi.sjd.kerala.gov.in ) അപേക്ഷ നല്‍കാം. ഫോണ്‍ നമ്പര്‍: 0497 2997811, 8281999015.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447.

തടി ലേലം

വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഇരൂള്‍, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികളുടെ ഇ ലേലം ഫെബ്രുവരി മൂന്നിന് നടക്കും. ഫോണ്‍: 0490 2302080, 9562639496.

date