Skip to main content

ജെ.ഡി.സി പരീക്ഷ

സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നു മുതൽ ഏഴുവരെ പിഴയില്ലാതെയും 12 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രം/ കോളജുകളുമായി ബന്ധപ്പെടണം. 2024 ജെ.ഡി.സി പരീക്ഷയുടെ വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾക്കായി www.scu.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്‌സ്. 381/2024

date