Skip to main content

ജില്ലയിലെ ബാങ്കുകള്‍ വായ്പ നല്‍കിയത് 12,633 കോടി രൂപ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു

2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ആകെ 12,633 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ വിലയിരുത്തി. ഇത് വാര്‍ഷിക ക്രെഡിറ്റ് പദ്ധതിയുടെ 63.05 ശതമാനമാണ്. 5646 കോടി രൂപ കൃഷി മേഖലയ്ക്കും 1965 കോടി രൂപ മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസുകള്‍ക്കും 567 കോടി രൂപ വിദ്യാഭ്യാസ വായ്പകള്‍, ഭവന വായ്പകള്‍ എന്നിവ ഉള്‍പ്പെടെ മറ്റ് മുന്‍ഗണനാ മേഖലകള്‍ക്കും നല്‍കി. ആകെ വായ്പയില്‍ 8178 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്കാണ് നല്‍കിയത്. 2023 സെപ്റ്റംബര്‍ 30 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 38,074 കോടി രൂപയും നിക്ഷേപം 53,157 കോടിയുമാണ്.
ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ കനറാ ബാങ്കിന്റെ ഡിവിഷണല്‍ മാനേജര്‍ സി.കെ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ അവലോകനവും യോഗത്തില്‍ നടന്നു. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, നബാര്‍ഡ് ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കവിത രാം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസ് ഇ.കെ രഞ്ജിത്ത്, വിവിധ ബാങ്ക്, വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date