Skip to main content

പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് സാധനങ്ങള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു

മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 130 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. ദര്‍ഘാസുകള്‍ അന്നേദിവസം ഉച്ചയ്ക്ക് നാലിന് തുറക്കും. അടങ്കല്‍ തുക 3,90,000 രൂപ. ഫോണ്‍: 04924-254234.
 

date