Skip to main content

ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് : ഉല്ലാസ് തോമസിനും അനിമോൾ ബേബിക്കും ജയം

 

ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികളായ  ഉല്ലാസ് തോമസിനും അനിമോൾ ബേബിയ്ക്കും വിജയം.  മനോജ് മൂത്തേടൻ രാജി വച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉല്ലാസ് തോമസ് 15 വോട്ടും  എൽ ഡി എഫ് സ്ഥാനാർത്ഥിയായ കെ വി രവീന്ദ്രൻ എട്ട് വോട്ടും നേടി.

ഷൈമി വർഗീസ് രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി  റഷീദ സലീമിനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ  അനിമോൾ ബേബി വിജയിച്ചത് . അനിമോൾ ബേബി 16 വോട്ടും റഷീദ് സലിം 7 വോട്ടും നേടി.

date