Skip to main content
ജെ.പി. സ്മാരക വനിത വായനശാലയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

ജെ.പി. സ്മാരക വനിത വായനശാലയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി ആനന്ദപുരത്തെ ജെ.പി സ്മാരക വനിത വായനശാലയ്ക്ക് പുതിയതായി പണിതീര്‍ത്ത കെട്ടിടം നാടിന് സമര്‍പ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് 5.25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. സുഭദ്ര ടീച്ചറുടെ നേതൃത്വത്തിലുള്ള ജെ.പി മഹിളാ സമാജം പഞ്ചായത്തിന് വിട്ടുതന്ന സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.

വൈസ്  പ്രസിഡന്റ് രതി ഗോപി അധ്യക്ഷയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ എന്നിവര്‍ മുഖ്യതിഥികളായി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ  കെ.യു. വിജയന്‍, പഞ്ചായത്ത് അംഗം നിജി വത്സന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രൊഫ. ബാലചന്ദ്രന്‍, വായനശാല പ്രസിഡന്റ് വിദ്യ വിജയന്‍, സെക്രട്ടറി സവിത ബാലകൃഷ്ണന്‍  തുടങ്ങിയവര്‍ സംസാരിച്ചു. 

ആദ്യകാല വായനശാല പ്രവര്‍ത്തകരായ ശാന്ത ടീച്ചര്‍, രത്‌നം ശിവന്‍, സാവിത്രി മാമ്പുള്ളി, ലീല പാട്ടത്തില്‍, കുഞ്ചിയമ്മ, ശ്രീദേവി അന്തര്‍ജനം എന്നിവരേയും മികച്ച അംഗനവാടി ടീച്ചര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച രതിടീച്ചറേയും, ആശാവര്‍ക്കര്‍ കൊച്ചുത്രേസ്യയേയും ചടങ്ങില്‍ ആദരിച്ചു.

date