Skip to main content

ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

           ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി മാസത്തിൽ ഇടുക്കി അണക്കരയിൽ നടത്തുന്ന 2023-24 വർഷത്തെ സംസ്ഥാന ക്ഷീര സംഗമം പടവ് 2024നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്ക് പുരസ്കാരങ്ങൾ നൽകുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ / ലേഖനം (കാർഷിക മാസികകൾ), മികച്ച പുസ്തകം (ക്ഷീര മേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി / മാഗസിൻ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പർശം എന്ന വിഷയത്തിൽ) എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. ക്ഷീര വികസന വകുപ്പ് ഉദ്യോഗാർഥികൾക്ക് മികച്ച ഫീച്ചർ - ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പർശം എന്ന വിഷയത്തിൽ) എന്നിവയിൽ അവാർഡ് നൽകും. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ൽ ലഭ്യമാണ്വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും. അപേക്ഷകൾ ഫെബ്രുവരി 12ന് വൈകിട്ട് 5നകം ലഭിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസംജോയിന്റ് ഡയറക്ടർ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി. ഒ., തിരുവനന്തപുരം – 695004. ഫോൺ: 9495818683 / 9995240861 / 9446467244.

പി.എൻ.എക്‌സ്. 417/2024

date