Skip to main content

അടുക്കള മുറ്റ കൃഷിയൊരുക്കാൻ കടങ്ങോട് ഗ്രാമ പഞ്ചായത്ത്

കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മുറ്റത്ത് പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 55 കുടുംബങ്ങൾക്ക് 12 മൺ ചട്ടികളും അതിൽ നിറക്കുന്നതിനുള്ള പോട്ടിങ്ങ് മിക്സ്ചറായ മണ്ണ്, ചകിരി ചോറ്, വളം എന്നിവയും വെണ്ട, വഴുതന, തക്കാളി, മുളക് എന്നിവയുടെ തൈകളും വിതരണം ചെയ്തു. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി ലോറൻസ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ ബിബിന്‍ പൗലോസ്, കൃഷി അസിസ്റ്റന്റ് എം.എസ് അരുണ്‍, കര്‍മ്മസേന സൂപ്പര്‍വൈസര്‍ എന്‍.വി. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക കര്‍മ്മ സേനയിലെ 15 അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്.

date