Skip to main content

കോലുമിഠായി; അങ്കണവാടി കലോത്സവം നടത്തി

മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ അങ്കണവാടി കലോത്സവം കോലുമിഠായി  കുരുന്നുകളുടെ നിഷ്കളങ്ക കലാബോധത്തിന്റെ വേദിയായി.
മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് അങ്കണവാടി കലോത്സവം സംഘടിച്ചിച്ചത്. പ്രശസ്ത കവിയും ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡൻ്റുമായ രാജൻ നെല്ലായി കലോത്സവം ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി. നൂറോളം ഇനങ്ങളിലായാണ് കുട്ടികൾ കലയുടെ വേദി പങ്കിട്ടത്.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ ചെയർമാൻ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭാസ സമിതി ചെയർമാൻ കെ.യു. വിജയൻ, ഭരണ സമിതി അംഗങ്ങളായ എ.സ്  സുനിൽകുമാർ, നിജി വത്സൻ, മനീഷ മനീഷ്, മണി സജയൻ, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, ക്ഷേമകാര്യ ചെയർപേഴ്സൻ സരിത സുരേഷ്, ഐ സി ഡി എസ് സൂപ്പർവൈസർ അൻസ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

date