Skip to main content

എസ് സി കോളനി സമ്പൂർണ സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് എസ് സി കോളനികളിലെ സമ്പൂർണ സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് മുഴുവൻ കോളനികളിലും സ്ട്രീറ്റ് ലൈറ്റ് എന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്.

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ  ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്  പി എസ് പുരുഷോത്തമൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി പി ലോറൻസ്, ബീന രമേഷ്, പഞ്ചായത്ത് അംഗങ്ങളായ മൈമുന ഷെബീർ, കെ ആർ സിമി എന്നിവർ പങ്കെടുത്തു.

date