Skip to main content

മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്( ജനുവരി 29 )

നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻ മുഗളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ( ജനുവരി 29) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ മുഖ്യാതിഥിയാകും. മേയർ ആര്യാ രാജേന്ദ്രൻ, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിക്കും.

മുടവൻമുഗൾ ഭാഗത്ത് കരമന നദിക്ക് കുറുകെ പാലം നിർമിക്കുകയെന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. തുടർന്നാണ് 13.6 കോടി രൂപ ചെലവിട്ട് പാലം നിർമിക്കാൻ തീരുമാനിക്കുന്നത്. ഇതിനായി 2.25 കോടി രൂപ നഷ്ടപരിഹാരം നൽകി 18 പേരിൽ നിന്നും ഭൂമിയും ഏറ്റെടുത്തു. 11 മീറ്റർ വീതിയിൽ 7.5 മീറ്റർ വാഹന പാതയും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെയാണ് പാലം നിർമ്മിക്കുന്നത്. 230 മീറ്ററിൽ അപ്രോച് റോഡും നിർമിക്കും. പാലം പൂർത്തിയാകുന്നതോടെ പൂജപ്പുര മുടവൻമുകൾ ഭാഗത്തുനിന്നും പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മലമേൽക്കുന്ന് ഭാഗത്തേക്കും തിരിച്ചും വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്

date