Skip to main content
ഇംഗ്ലീഷ് പഠിക്കാൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

ഇംഗ്ലീഷ് പഠിക്കാൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ അംഗനവാടി അധ്യാപികമാർക്കും കുടുംബശ്രീ പ്രവർത്തകർക്കുമായി
സാക്ഷരതാ മിഷൻ്റെ ഗുഡ് ഇംഗ്ലീഷ്
കോഴ്സ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ഗുഡ് ഇംഗ്ലീഷ് കോഴ്സിൻ്റെ ഉദ്ഘാടനം സാക്ഷരതാ മിഷൻ സംസ്ഥാന കോർഡിനേറ്റർ ദീപാജയിംസ് നിർവഹിച്ചു.  പഞ്ചായത്ത്‌ പ്രസിഡൻ്റ് ഗീതാകാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.

സാക്ഷരതാമിഷൻ ജില്ല കോർഡിനേറ്റർ കൊച്ചുറാണി മാത്യു പദ്ധതി വിശദീകരിച്ചു.
ആഴ്ചയിൽ ഒരു ദിവസം വീതം നൂറു മണിക്കൂറാണ് കോഴ്സിൻ്റെ ദൈർഘ്യം.
സാക്ഷരതാ മിഷനാണ് അധ്യാപകരെ നൽകുന്നത്. ഇതിനായി പഞ്ചായത്ത് രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ അംഗനവാടി അദ്ധ്യാപികമാർ പൂർണ്ണമായും പഠിതാക്കളായി എത്തും. പ്രത്യേക പുസ്തകവും പഠന ഉപകരണങ്ങളും സൗജന്യമായി നൽകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാക്ഷരതാ മിഷൻ്റെ സർട്ടിഫിക്കറ്റ് നൽകും.

പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ ജ്യോതിമോൾ, അസിസ്റ്റൻ്റ് കോർഡിനേറ്റർ ലേഖ മനോജ്, സി.ഡി.എസ് ചെയർപേഴ്സൻ സുനിതാ സുനിൽ ബ്ലോക്ക് കോർഡിനേറ്റർ കെ. പൊന്നപ്പൻ, പഞ്ചായത്തംഗങ്ങളായ രജനി രവിപാലൻ, ബി. ഇന്ദിര, മിനി പവിത്രൻ, സി. ദീപു മോൻ, വൈസ് ചെയർപേഴ്സൻ.റജി പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.

date