Skip to main content

മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിനു കീഴില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ  നിർവഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സുകള്‍ വഴിയും ഓൺലൈനായും ലഭിച്ച അപേക്ഷകളില്‍ നിന്ന് അർഹരായവർക്കുള്ള കാര്‍ഡുകളുടെ ആദ്യഘട്ട വിതരണമാണ് നടന്നത്. ആദ്യഘട്ടത്തിൽ പത്ത് കാർഡുകളാണ് വിതരണം ചെയ്തത്. ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ 566 പേർക്കും, നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ 134 പേർക്കും ഉൾപ്പെടെ 700 മുന്‍ഗണന റേഷന്‍ കാര്‍ഡുകൾ അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും.
പൊന്നാനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങില്‍ എടപ്പാൾ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പി ഷീന അധ്യക്ഷയായി. പൊന്നാനി നഗരസഭാ വാർഡ് കൗൺസിലർമാരായ ബീവി, സീനത്ത്, താലൂക്ക് സപ്ലൈ ഓഫീസര്‍ മോഹൻദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date