Skip to main content

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കെട്ടിടോദ്ഘാടനം ഇന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവ്വഹിക്കും

അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പെരുമ്പടപ്പ് പഞ്ചായത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം ഇന്ന് (ജനുവരി 28) വൈകീട്ട് നാലിന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവ്വഹിക്കും. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
നാല് നിലകളിലായാണ് കെട്ടിടത്തിന്റെ നിർമാണം. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ ഉൾപ്പെടെ 3.04 കോടി രൂപ ചിലവഴിച്ചാണ് ലിഫ്റ്റ് സൗകര്യങ്ങൾ, ചുറ്റുമതിൽ, ഉൾപ്പെടെ നിർമാണം പൂർത്തിയാക്കിയത്. സേവനങ്ങൾ തേടി പഞ്ചായത്തിലേക്ക് എത്തുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പഞ്ചായത്തിനായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ  കെട്ടിടം ഒരുക്കിയത്. പുതിയ പഞ്ചായത്ത് കെട്ടിടം യാഥാർഥ്യമാകുന്നതോടെ വില്ലേജ് ഓഫീസ്,  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫീസ്, എ.ഇ ഓഫീസ്, സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്), വിഭാഗങ്ങൾക്കുള്ള ഓഫീസുകളും പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും. സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എല്ലിനാണ് നിർമാണ ചുമതല.

date