Skip to main content

തെളിവെടുപ്പ് യോഗം 30ന്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 30ന് രാവിലെ പത്തുമണിക്ക് ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടേറിയറ്റിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്വകാര്യ ആശുപത്രി മേഖലകളിലെ തൊഴിലാളികളും തൊഴിലുടമ-ട്രേഡ് യൂനിയന്‍ പ്രതിനിധികളും രേഖകള്‍ സഹിതം അന്നേദിവസം തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചേരണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

date