Skip to main content
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ പ്രസിഡന്റ് ആർ. ശ്രീകല ഉദ്ഘാടനം ചെയ്യുന്നു

ഈരാറ്റുപേട്ട ബ്ലോക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് ആർ. ശ്രീകല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ  അധ്യക്ഷയായി.
ബ്ലോക്ക് അസിസ്റ്റന്റ് പ്ലാൻ കോ- ഓർഡിനേറ്റർ റോസ്മി ജോസ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിനോദസഞ്ചാര,  ആരോഗ്യ, കാർഷിക, ശുചിത്വ, കുടിവെള്ള മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് 4.33 കോടി രൂപയുടെ കരട് പദ്ധതി രേഖയാണ് അവതരിപ്പിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ ( പൂഞ്ഞാർ ), ബിജു സോമൻ ( മേലുകാവ് ), ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യു, ബി. അജിത് കുമാർ, മറിയാമ്മ ഫെർണാണ്ടസ്, ജോസഫ് ജോർജ്, കെ. കെ കുഞ്ഞുമോൻ, ജെറ്റോ ജോസ്, മിനി സാവിയോ, വിവിധ പഞ്ചായത്തംഗങ്ങൾ,  ജോയിന്റ് ബി.ഡി.ഒ  കെ. എ. നാസർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

:

 

date