Skip to main content

വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃക :മന്ത്രി

വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അമരമ്പലം ഗവ. എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക നിലവാരത്തിലും കേരളം മുന്നിലാണ്. ഉന്നത വിദ്യാഭ്യാസ രാഗത്തും കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പി.വി അൻവർ എം.എൽmഎ അധ്യക്ഷത വഹിച്ചു. കേരള സർക്കാരിൻ്റെ ഒരു കോടിയും അമരമ്പലം പഞ്ചായത്തിൻ്റെ 21 ലക്ഷവും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ഹെൽത്ത് പാർക്കും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 

 

അമരമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ഇല്ലിക്കൽ ഹുസൈൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ കരീം, അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത രാജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ ഹമീദ് ലബ്ബ, അനീഷ് കവളമുക്കട്ട, എ.കെ ഉഷ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം ബിജു, അമരമ്പലം പഞ്ചായത്ത് അംഗങ്ങളായ അരിമ്പ്ര വിലാസിനി, വി.കെ ബലാസുബ്രഹമണ്യൻ, എൻ വിഷ്ണു, പ്രധാനധ്യാപകൻ എ.എസ് വിദ്യധരൻ, സീനിയർ അസിസ്റ്റൻ്റ് ടി ദേവിക എന്നിവർ സംസാരിച്ചു.

date