Skip to main content

സെയിൽസ്മാൻ ഒഴിവ്

കോട്ടയം: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധസർക്കാർ   സ്ഥാപനത്തിൽ  സെയ്ൽസ്മാൻ തസ്തികയിൽ എസ് റ്റി വിഭാഗത്തിന്  സംവരണം ചെയ്ത  സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ്  എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം /വി.എച്ച്.എസ്.ഇ ഫിഷ് പ്രോസസിംഗ് ടെക്നോളജിയും ഫിഷ് മാർക്കറ്റിംഗ് ആൻഡ്  കാറ്ററിംഗ്  മേഖലയിൽ 2 വർഷത്തിൽ കുറയാത്ത   തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഏഴിനു മുൻപ്  ബന്ധപ്പെട്ട  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റർ  ചെയ്യേണ്ടതാണ്.

 

date