Skip to main content

ഐ.ടി.ഐ. സപ്ലിമെന്ററി പരീക്ഷ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: സർക്കാർ, എസ്.സി.ഡി.ഡി, എസ്.ടി.ഡി.ഡി, സ്വകാര്യ ഐ.ടി.ഐകളിൽ 2017-19 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ എൻ.സി.വി.ടി ട്രേഡുകളിൽ പ്രവേശനം നേടിയ ട്രെയിനികളിൽ പരീക്ഷ പാസാകാനുള്ളവരിൽ നിന്ന് മാർച്ചിൽ നടക്കുന്ന സപ്‌ളിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഇതിനായി പ്രവേശനം നേടിയ ഐ.ടി.ഐ കളിൽ നേരിട്ട് ഹാജരായി അപേക്ഷ ഫീസ് സഹിതം നൽകണം. അവസാനതീയതി ഫെബ്രുവരി 13. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9446484972

 

date