Skip to main content

എം.പി ലാഡ്‌സ് അവലോകന യോഗം ചേർന്നു

കോട്ടയം: തോമസ് ചാഴികാടൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിന്റെ അവലോകന യോഗം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്നു. ഭരണാനുമതി ലഭ്യമാകാനുള്ള പദ്ധതികൾക്ക് ഫെബ്രുവരി മൂന്നിനകം ഭരണാനുമതി ലഭ്യമാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ നിർവഹണ ഉദ്യോഗസ്ഥരും പദ്ധതികളുടെ എസ്റ്റിമേറ്റ് ഉടൻ നൽകണം. എല്ലാ പദ്ധതികളും ഫെബ്രുവരി 15 നകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
183 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതിൽ 104 പദ്ധതികൾ പൂർത്തിയായി. 79 പദ്ധതികൾ പുരോഗതിയിലാണ്. ഡെപ്യൂട്ടി കളക്ടർ (എൽ.എ ) മുഹമ്മദ് ഷാഫി, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, റിസർച്ച് അസിസ്റ്റന്റ് എസ്. വൃന്ദ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി ബെന്നി തടത്തിൽ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date