Skip to main content
തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു

തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു

 

കോട്ടയം: തിരുവാർപ്പ്  ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ
നിർമ്മിച്ച മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. സഹകരണ-തുറമുഖം വകുപ്പ്  മന്ത്രി വി. എൻ. വാസവൻ  ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ്,  ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ അജയ്, പി.എസ് ഷീനാമോൾ , ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, പഞ്ചായത്ത്‌ അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ.എസ് .രാജേഷ്  , മുതിർന്ന അഭിഭാഷകൻ അഡ്വ.സത്യവാൻ നായർ എന്നിവർ പങ്കെടുത്തു.

 

date