Skip to main content

പരിശീലന പരിപാടി 30ന്

        കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. ജനുവരി 30നു രാവിലെ 10ന് തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിലാണ് പരിശീലനം. കെ.എസ്.ബി.സി.ഡി.സി. ഡയറക്ടർ പുഷ്പലതയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ അഡ്വ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്‌സ്. 434/2024

date