Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് വിതരണം

വെള്ളാങ്ങല്ലൂര്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ 111 അങ്കണവാടികളിലേക്ക് ഗുണനിലവാരമുള്ള പ്രീ സ്‌കൂള്‍ കിറ്റ് ഇനങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍: 0480 2865916.

അന്തിക്കാട് ഐ സി ഡി എസ് പ്രൊജക്റ്റ് പരിധിയിലെ 143 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 2638800.

ചാവക്കാട് അഡീഷണല്‍ സംയോജിത ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 109 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 2.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0487-2556989

date