Skip to main content

മാലിന്യമുക്തം നവകേരളം; യോഗം ഇന്ന് (ജനുവരി 30)

മാലിന്യമുക്തം നവകേരളം മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 50 ശതമാനത്തില്‍ താഴെ യൂസര്‍ഫീ ശേഖരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഇന്ന് (ജനുവരി 30) രണ്ടു സെക്ഷനുകളായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രാവിലെ 10 മുതല്‍ ഒന്നുവരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയുമാണ് യോഗം നടത്തുക. ജില്ലാ ഏകോപന സമിതി അംഗങ്ങളും ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date