Skip to main content
പുറക്കാട് പഞ്ചായത്ത്: തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് ട്രെയിനിങ്

പുറക്കാട് പഞ്ചായത്ത്: തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് ട്രെയിനിങ്

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കായി 'മേറ്റ്' ചതുര്‍ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എ.എസ്. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജീവന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം പി. അഞ്ചു, ബ്ലോക്ക് 
പഞ്ചായത്തംഗം ഉണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി,
പഞ്ചായത്തംഗം ശ്രീദേവി, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി
ഇന്ദു, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വി.ഇ.ഒ. സാംസണ്‍, ജോയിന്റ് ബി.ഡി.ഒ. ഗോപന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. എ.ഇ. ടിറ്റു എലിസബത്ത്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date