Skip to main content
നാളെ ദേശീയ കുഷ്ഠരോഗ ദിനം; സ്പർശ് പക്ഷാചരണം സംഘടിപ്പിക്കും

നാളെ ദേശീയ കുഷ്ഠരോഗ ദിനം; സ്പർശ് പക്ഷാചരണം സംഘടിപ്പിക്കും

ആലപ്പുഴ: ദേശീയ കുഷ്ഠരോഗ നിർമാർജന ദിനമായ നാളെ (ജനുവരി 30)മുതൽ കൃഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണം സ്പർശ് സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഫെബ്രുവരി 13 വരെ രണ്ടാഴ്ചത്തെ തിവ്ര ബോധവത്കരണ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നത്.
കുഷ്ഠരോഗലക്ഷണങ്ങളെക്കുറിച്ചും രോഗലക്ഷണം കണ്ടാൽ പരിശോധിച്ച് കുഷ്ഠരോഗം അല്ലെന്ന് ഉറപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റിയും വിവിധ വകുപ്പുകൾ ഫീൽഡ് തലത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. 

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എസ്.പി.സി. എൻ.എസ്.എസ്., ആർ.കെ. എസ്.കെ., പിയർ എഡ്യൂക്കേറ്റേഴ്സ് ഹെൽത്ത് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ തുടങ്ങിയവർ സ്പർശ് അംബാസിഡർമാരായി ബോധവൽക്കരണ ക്യാമ്പയിനിൽ
പങ്കാളികളാകും.

പക്ഷാചരണവുമായി ബന്ധപ്പെട്ട് എ.ഡി.എം. എസ്. സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
ഡി.എം.ഒ. ആരോഗ്യം ഡോ. ജമുന വർഗീസ്, ടി.ഡി. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശോഭ, എ.ഡി.എം.ഒ. ഹോമിയോ ഡോ. പ്രിൻസി സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഡി.എം. .ഒ, ഡോ. അനു വർഗീസ്, ഡി.പി.എം. ഡോ. കോശി പണിക്കർ,വിവിധ വകുപ്പു മേധാവികൾ,  ജില്ലാ മെഡിക്കൽ ഓഫീസ് പ്രോഗ്രാം ഓഫീസർമാർ  തുടങ്ങിയവർ പങ്കെടുത്തു. ബോധവത്ക്കരണ പോസ്റ്ററുകൾ യോഗത്തിൽ പ്രകാശനം ചെയ്തു.

date