Skip to main content

ദേശീയപാത, തീരദേശ പാത, മലയോര ഹൈവേ വികസനം എന്നിവ നാടിൻ്റെ മുഖച്ഛായ മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 

ദേശീയപാത, തീരദേശ പാത, മലയോര ഹൈവേ എന്നീ മൂന്ന് പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ  നാടിൻ്റെ മുഖച്ഛായ മാറുമെന്ന്
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എസ് മുക്ക് വള്ള്യാട് - കോട്ടപ്പള്ളി തിരുവള്ളൂർ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത, തീരദേശ പാത, മലയോര ഹൈവേ എന്നിവയുടെ  പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ  കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ  എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.  തോടന്നൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ ഹമീദ്, തിരുവള്ളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല , തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം നഷീദ ടീച്ചർ, ആയഞ്ചേരി പഞ്ചായത്ത്  സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് മൊയ്തു മാസ്റ്റർ, വാർഡ് മെമ്പർമാരായ എ സുരേന്ദ്രൻ, പി രവീന്ദ്രൻ, കാട്ടിൽ മൊയ്തു മാസ്റ്റർ, ബവിത്ത് മലോൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. സുപ്രണ്ടിംഗ് എഞ്ചിനീയർ യു പി ജയശ്രീ സ്വാഗതവും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിദിൽ ലക്ഷമണൻ നന്ദിയും പറഞ്ഞു.

എസ് മൂക്ക് - വള്ള്യാട് - കോട്ടപ്പള്ളി -തിരുവള്ളൂർ റോഡിൽ എസ് മുക്ക് മുതൽ വള്ള്യാട് വരെയുള്ള 3.870 കിലോ മീറ്റർ   റോഡാണ് രണ്ട് കോടി രൂപ ചെലവഴിച്ച്  നവീകരിക്കുന്നത്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.  ആറ്  മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി

date