Skip to main content

ഇരുപതിനായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിൽ നിർമ്മിക്കാൻ സർക്കാർ  ലക്ഷ്യമിടുന്നതായി പൊതുമരാമത്ത് മന്ത്രി

 

അഞ്ച് വർഷം കൊണ്ട് ഇരുപതിനായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിൽ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
 വട്ടോളി-പാതിരിപ്പറ്റ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും, വട്ടോളി യുപി സ്കൂൾ കെട്ടിടോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 50  ശതമാനം റോഡുകൾ ബി എം ആൻ്റ് ബി സി നിലവാരത്തിലുയർത്താനുള്ള തീരുമാനം രണ്ടര വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിൽ മാത്രം ബി എം ആൻ്റ് ബി സി നിലവാരത്തിൽ റോഡുകൾ  നവീകരിച്ചതിനായി സാധാരണ നിർമ്മാണത്തേക്കാൾ പത്ത് കോടിയോളം രൂപ അധികമായി ചെലവ് വന്നതായും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ   കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ചന്ദ്രൻ എന്നിവർ  പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ്, 
ചെയർപേഴ്സൺമാരായ എം പി കുഞ്ഞിരാമൻ, സി പി സജിത,
 റീന സുരേഷ്, ഹേമ മോഹൻ, സുപ്രണ്ടിംഗ് എഞ്ചിനീയർ യു പി ജയശ്രീ, കില റീജ്യണൽ മാനേജർ എം അബ്ദുൽ സലീം, 
 വാർഡ് മെമ്പർമാർ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. 
കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത സ്വാഗതവും 
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിദിൽ ലക്ഷമണൻ നന്ദിയും പറഞ്ഞു. 

വട്ടോളിയിൽ നിന്നും ആരംഭിച്ച് പാതിരിപ്പറ്റ ടൗണിൽ അവസാനിക്കുന്ന റോഡിൽ 3. 250 കിലോ മീറ്റർ ഭാഗം
നാല് കോടി രൂപ ചെലവഴിച്ച്   ബി എം ആൻ്റ് ബി സി നിലവാരത്തിലാണ്  നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് ഉദ്ഘാടനം ചെയ്ത  സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.

date