Skip to main content

കുറ്റ്യാടി ബൈപ്പാസ് 2026ൽ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

2026 വർഷത്തിൻ്റെ തുടക്കത്തിൽ പുതുവത്സര സമ്മാനമായി കുറ്റ്യാടി ബൈപ്പാസ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നങ്ങേലിക്കണ്ടിമുക്ക് വളയന്നൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായ വിവരവും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ   അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ , വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി 
ചെയർപേഴ്സൺ ലീബ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ഷമീന , കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി 
ചെയർപേഴ്സൺ സബിന മോഹൻ, മെമ്പർമാരായ ഹാഷിം നമ്പാട്ടിൽ, സി കെ സുമിത്ര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സുപ്രണ്ടിംഗ് എഞ്ചിനീയർ യു പി ജയശ്രീ സ്വാഗതവും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിദിൽ ലക്ഷമണൻ നന്ദിയും പറഞ്ഞു. 

കുറ്റ്യാടി ഊരത്ത് റോഡിൽ നിന്നും ആരംഭിച്ച് വലക്കെട്ട് കെെപ്രംകടവ്  അവസാനിക്കുന്ന റോഡിൽ നങ്ങേലിക്കണ്ടിമുക്ക്  വളയന്നൂർ റോഡ് വരെയുള്ള 980 മീറ്റർ റോഡിൻ്റെ പ്രവൃത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.   ഒന്നര കോടി ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.

date