Skip to main content

ഭീഷണി ഉയർത്തുന്ന ബോർഡുകൾ നീക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ 

 

കോർപ്പറേഷൻ സെക്രട്ടറിയുടെ മറുപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി 

ഭീഷണി ഉയർത്തുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യാൻ മുൻസിപ്പൽ കോർപ്പറേഷൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കമാനങ്ങൾ മുതലായവ സ്ഥാപിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അനധികൃത ബോർഡുകൾ എടുത്ത് മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ മലാപറമ്പിൽ അപകടകരമായ നിലയിലുള്ള ബോർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യാൻ കക്ഷികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7ന് രണ്ട് സ്ക്വാഡുകളിലായി 140 ചെറിയ ബോർഡുകളും 75 വലിയ ബോർഡകളും  ഒരു കമാനവും എടുത്തുമാറ്റിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൻ കേസ് തീർപ്പാക്കി.

date