Skip to main content

അറിയിപ്പുകൾ 

 

അപ്‌ഡേഷൻ നടത്തണം 

കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴി നടപ്പിലാക്കുന്നതിനാൽ ഇതിൻറെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി, കോഴിക്കോട് ജില്ലാ ഓഫീസിൽ രജിസ്ട്രേഷൻ എടുത്ത എല്ലാ  സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങൾ ജനുവരി 31ന് മുമ്പായി www.peedika.kerala.gov.in  എന്ന വെബ്‌സൈറ്റ് മുഖേന അപ്‌ഡേഷൻ നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2372434 

ടെണ്ടർ ക്ഷണിച്ചു 

ഐ.സി.ഡി.എസ് ചേളന്നൂർ ഓഫീസ് പരിധിയിലെ അങ്കണവാടി സെന്ററുകളിലേക്ക് 2023-24 അങ്കണവാടി പ്രീ സ്ക്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനു വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി എട്ട്. ഫോൺ : 0495 2261560.

സെയിൽസ്മാൻ ഒഴിവ് 

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ   സ്ഥാപനത്തിൽ സെയിൽസ്മാൻ തസ്തികയിൽ എസ് ടി വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200/-) നിലവിലുണ്ട്. യോഗ്യത : സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ്  എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം  അല്ലെങ്കിൽ വി എച്ച് എസ്‌ ഇ ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി. കൂടാതെ ഫിഷ് മാർക്കറ്റിംഗ്  ആൻഡ്  കാറ്ററിംഗ്  മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും.  18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ  ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഏഴിന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ  ചെയ്യേണ്ടതാണ്. 

ചെയിൻ സർവേ കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാം

കേരള സർക്കാർ സർവേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിൻ സർവേ ലോവർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി പിഎസ്‌സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷൻ ഫീസ്. എസ്‌സി - എസ്ടി വിഭാഗങ്ങൾക്ക് ഫീസ് സൗജന്യം. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവേ സ്‌കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവേ ഡയറക്ടർക്ക് നേരിട്ടും അപേക്ഷകൾ നൽകാം. ജൂൺ 20ആണ് അവസാന തിയ്യതി. അപേക്ഷാഫോറം www.dslr.kerala.gov.in ൽ ലഭ്യമാണ്. ഫോൺ : 0495 2371554.

മിനിമം വേതനം ഉപസമിതി തെളിവെടുപ്പ് ഫെബ്രുവരി ഏഴിന് 

സംസ്ഥാനത്തെ പുനസംഘടിപ്പിക്കപ്പെട്ട മിനിമം വേതന ഉപസമിതി ആയുർവേദിക്ക്, അലോപ്പതിക്ക് മരുന്ന് നിർമ്മാണ മേഖലയിലേയും, ഗോൾഡ്, സിൽവർ ഓർണമെന്റ്സ് മേഖലയിലേയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴിന് യഥാക്രമം രാവിലെ 10 മണിക്കും, 11.30നും കോഴിക്കോട് ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തെ കെഎസ്എസ്ഐഎയുടെ ഹാളിൽ നടക്കും. പ്രസ്തുത തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു

date