Skip to main content

സാന്റെ ഫുഡ്സ് ആൻഡ് സർവീസസ് പ്രവർത്തനം ആരംഭിച്ചു

 

പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്തിരിക്കരയിൽ  സാന്റെ ഫുഡ്സ് ആൻഡ് സർവീസസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ കെ കെ വിനോദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ വിശ്വൻ കൊറോത്ത് പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ പി കെ പ്രകാശിനി, കെ ടി മൊയ്‌തീൻ, പഞ്ചായത്ത്‌ ഇഡിഇ  കെ ആർ അശ്വിൻ,  എ കെ സദാനന്ദൻ, എസ് പി കുഞ്ഞമ്മദ് സാഹിബ് എന്നിവർ സംസാരിച്ചു. സംരംഭകരായ ടി പി മുഹ്സിന   സ്വാഗതവും എ പി രഞ്ജിനി നന്ദിയും പറഞ്ഞു.

date