Skip to main content

എച്ച്.എസ്.എ അഭിമുഖം 19ന്

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (നാച്വറൽ സയൻസ്) (മലയാളം മീഡിയം- തസ്തികമാറ്റം വഴി)  (കാറ്റഗറി നമ്പർ 262/17) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഒ.റ്റി.ആർ. വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് മേഖല ഓഫീസിൽ  സെപ്റ്റംബർ 19ന് അഭിമുഖം നടത്തും. എസ്.എം.എസ്. പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ ഒ .റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും നിശ്ചിത  ഓഫീസിൽ ഹാജരാകണം.

 

date