Skip to main content

ഐഎച്ച്ആർഡി നാഷണൽ ടെക്നിക്കൽ ഫെസ്റ്റ് ഇന്നു (ഫെബ്രുവരി 01) മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡിനാഷണൽ ടെക്നിക്കൽ ഫെസ്റ്റിവൽ നടത്തുന്നു. "ഐഎച്ച്ആർഡി തരംഗ് 2K24” എന്ന പേരിൽ നടത്തുന്ന സാങ്കേതിക-സാംസ്കാരിക-സംരംഭകത്വമേള ഫെബ്രുവരി ഒന്നു മുതൽ നാല് വരെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടക്കും.

ടെക്നിക്കൽ ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് ഉന്നത വിദ്യാഭാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. IHRD ഡയറക്ടർ ഡോ.വി.എ അരുൺകുമാർ സ്വാഗതം ആംശംസിക്കുന്ന ചടങ്ങിൽ ബഹുകോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുംപത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും.

ഫെബ്രുവരി 2 ന് വിവിധ സെമിനാറുകളുംആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള വർക്ക്‌ ഷോപ്പുകളും ഉണ്ടാകുംആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകൾ ഉപയോഗിച്ച് നിർമ്മിച്ച സിനിമാ ഫെസ്റ്റും അരങ്ങേറുംവൈകീട്ട് 5 മണിക്ക് സിനിമാ-നാടക നടൻ സന്തോഷ് കീഴാറ്റൂർ കലാപരിപാടികളുടെ മുഖ്യ അതിഥിയാകും.

ഫെബ്രുവരി 3ന് വൈകീട്ട് 5 മണിക്ക് പ്രമുഖ എഴുത്തുകാരി ഇന്ദുമേനോൻ വിദ്യാർത്ഥികളുമായി സംവദിക്കുംതുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

ഫെബ്രുവരി 4 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാകും.

എഞ്ചിനിയറിങ് കോളേജുകൾആർട്സ് ആൻഡ് സയൻസ് കോളേജുകൾപോളിടെക്നിക് കോളേജുകൾടെക്നിക്കൽ സ്കൂളുകൾ തുടങ്ങി കേരള സർക്കാർ ഉടമസ്ഥതയിലുള്ള 87 സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ മേഖലയിലെ വിപുലമായ ശൃംഖലയാണ് ഐ.എച്ച്.ആർ.ഡിശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന നാഷണൽ ടെക്ഫെസ്റ്റിന്റെ രണ്ടാം പതിപ്പിൽ ഐ.എച്ച്.ആർ.ഡിയുടെ മുഴുവൻ സ്ഥാപനങ്ങൾക്കുംപുറമെ വിവിധ ജില്ലകളിലെ സ്കൂളുകളുംരാജ്യത്തെ വിവിധ എഞ്ചിനിയറിംഗ്ആർട്സ് ആൻഡ് സയസ് കോളേജുകളുംപോളിടെക്നിക്കുകളും പങ്കെടുക്കുംനിത്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഉപയോഗങ്ങളും അന്വേഷിക്കുന്നതാണ് ഈ വർഷത്തെ ടെക് ഫെസ്റ്റിന്റെ പ്രത്യേകതപൂർണമായും പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷത്തിൽ നടക്കുന്ന "തരംഗ് 2K24” മലബാറിലെ ആദ്യത്തെ വിപുലമായ ടെക് ഫെസ്റ്റാണ്.

പി.എൻ.എക്‌സ്478/2024  

date