Skip to main content

ടൂറിസം മേഖലയിലെ നൈപുണ്യ വികസനം; പ്രത്യേക ശില്പശാല സംഘടിപ്പിച്ചു

 

ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍
(ടി.എ.എ.ഐ) ടൂറിസം മന്ത്രാലയവുമായി ചേര്‍ന്ന് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നൈപുണ്യ വികസനത്തിനായി സെമിനാര്‍ സംഘടിപ്പിച്ചു. 

'പാത്ശാല' (Pathshala) എന്നപേരില്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി ടി.എ.എ.ഐ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസ്, ഇന്ത്യ ടൂറിസം റീജിയണല്‍ ഡയറക്ടര്‍ വെങ്കിടേഷ് ദത്താത്രേയന്‍, സംസ്ഥാന ടൂറിസം വകുപ്പ് അഡിഷണല്‍ സെക്രട്ടറി ഡി.ജഗദീഷ്, ഡി.ജി.എച്ച് ഡയറക്ടര്‍  ജോര്‍ജ് ഡോമ്മിണിക്, ഐ.എച്ച.എം പ്രിന്‍സിപ്പല്‍ രാജശേഖരന്‍, നീലകണഠ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ആരംഭിച്ച ശില്പശാലയില്‍ ടൂറിസം രംഗത്തെ പ്രമുഖര്‍, സംരംഭകര്‍, പ്രൊഫഷനലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date