Skip to main content

പറവൂർ നവകേരള സദസ്: 42 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

 

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലത്തിലെത്തിയ നവകേരള സദസിൽ മുൻഗണനാ റേഷൻ കാർഡുകളായി മാറ്റുന്നതിന് നൽകിയ പരാതികളിൽ പരിഹാരമാകുന്നു. 42 റേഷൻ കാർഡുകളുടെ വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. 

മാനദണ്ഡങ്ങളിൽ കൃത്യത പാലിച്ചിട്ടുള്ള 160 അപേക്ഷകൾ ബിപിഎൽ റേഷൻ കാർഡുകളാക്കി മാറ്റുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ചു. അപേക്ഷകളിൽ പരിശോധന പൂർത്തിയായി വരികയാണ്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ.എസ് സനീഷ് റേഷൻ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗാന അനൂപ്, അംഗങ്ങളായ ആൻ്റണി കോട്ടക്കൽ, ജെൻസി തോമസ്, താലൂക്ക് സപ്ലൈ ഓഫീസർ ടി. ശോഭ, സിപിഐഎം ഏരിയ സെക്രട്ടറി ടി.ആർ ബോസ് എന്നിവർ സംസാരിച്ചു.

date