Skip to main content

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഫെസ്റ്റ് ഇന്ന്

*മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐഎച്ച്ആര്‍ഡി) നാഷണല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് 'ഐഎച്ച്ആര്‍ഡി തരംഗ് 2കെ24' ഇന്ന് (ഫെബ്രുവരി 1) രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാര്‍ സ്വാഗതം ആശംസിക്കും. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയാകും.

 സാങ്കേതിക-സാംസ്‌കാരിക-സംരംഭകത്വ ആശയങ്ങളോടെ ഫെബ്രുവരി 4 വരെ നടക്കുന്ന മേളയില്‍ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സിനിമാ ഫെസ്റ്റും ശില്‍പശാലയും, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന സാധ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ പരിപാടികളും നടക്കും.

date