Skip to main content

ചരിത്രാന്വോഷണ യാത്ര പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചു

സമേതം സമഗ്ര വിദ്യഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ചരിത്രാന്വോഷണ യാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ചരിത്രാന്വോഷണ യാത്രാ പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തുമായി ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. തയ്യാറാക്കി അവതരിപ്പിച്ച പ്രോജക്ടുകളുടെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് എം.എസ് മോഹനന്‍ നിര്‍വ്വഹിച്ചു.

ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ പ്രാദേശികമായി വിവിധ വിഭാഗങ്ങളിലുള്ള വ്യക്തികളില്‍ നിന്നും ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ജില്ലാ ചരിത്രാന്വോഷണ കൗണ്‍സില്‍, സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍, കില തുടങ്ങിയ സ്ഥാപനങ്ങള്‍ സഹായ സഹകരണങ്ങള്‍ നല്‍കി.

 എം ഇ എസ് എഫ് ആര്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കെ.എ അയൂബ്, പി.എ നൗഷാദ്, സി.സി ജയ, മിനി, മുജീബ്, ലത, ഇബ്രാഹിം കുട്ടി, മിനി ഹാരിസ്, കെ.എസ് സതീഷ് കുമാര്‍, താജുദ്ദീന്‍, റഷീദ്, എ.ജി തിലകന്‍, എം. രാഗിണി തുടങ്ങിയവര്‍ സംസാരിച്ചു. ആല സ്‌കൂളില്‍ യു.പി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പനങ്ങാട് ഹൈസ്‌കൂളും മികച്ച പ്രോജക്ടുകള്‍ അവതരിപ്പിച്ചു.

date