Skip to main content

ലോകയുക്ത ക്യാമ്പ് സിറ്റിങ് 20 മുതല്‍

കേരള ലോകയുക്ത ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 20 മുതല്‍ മുതല്‍ 23 വരെ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കും. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ 20ന് നടക്കുന്ന സിറ്റിങില്‍ ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും 21ന് നടക്കുന്ന സിറ്റിങ്ങില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ 22ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പങ്കെടുക്കും. 23ന് കോഴിക്കേട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ ഉപലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പരാതികള്‍ സ്വീകരിക്കും.

date