Skip to main content

പാലുത്പന്ന നിർമ്മാണ പരിശീലനം

ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 12 മുതൽ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്കായി പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നല്‍കുന്നു. ക്ഷീരോത്പന്ന നിർമ്മാണ സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്ഷീരകർഷകർക്കും പരിശീലനം പ്രയോജനപ്പെടുത്താം. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ഫെബ്രുവരി എട്ട് വൈകീട്ട് അഞ്ചിന് മുമ്പായി 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു കൺഫർമേഷൻ ലഭിച്ചവർക്ക് മാത്രമാണ് പരിശീലനത്തിന് പങ്കെടുക്കാനാവുക.

date