Skip to main content
മാതൃകാകൃഷിതോട്ടം പദ്ധതി ആരംഭിച്ചു

മാതൃകാകൃഷിതോട്ടം പദ്ധതി ആരംഭിച്ചു

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'മാതൃക കൃഷിത്തോട്ടം' പദ്ധതിക്ക് തുടക്കം. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍ അധ്യക്ഷനായി.

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 'മാതൃകാ കൃഷിത്തോട്ടം' നടപ്പിലാക്കുന്നത്. വിളകളുടെ ഉത്്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ഹെബ്രിഡ് പച്ചക്കറിതൈകള്‍ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍, ഏത്തവാഴക്കന്നുകള്‍, കിഴങ്ങ് വിളകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്തു.    

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date