Skip to main content

സംരംഭകത്വ മികവില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്

സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി സംരഭകത്വ മികവ് കൈവരിച്ച് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ 2023-24 വര്‍ഷം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ പുതിയതായി 492 സംരംഭങ്ങളാണ് ആരംഭിച്ചത്. 23.51 കോടി രൂപയുടെ മൂലധന നിക്ഷേപത്തോടെ 909 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ 150 പുതുസംരംഭങ്ങളോടെ കല്ലുവാതുക്കല്‍ പഞ്ചായത്താണ് ഒന്നാമത്. ആദിച്ചനല്ലൂര്‍ (103),പൂതക്കുളം (93), ചാത്തന്നൂര്‍ (77),ചിറക്കര (69) എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പുതുസംരംഭങ്ങള്‍ ആരംഭിച്ച് 104.9 ശതമാനം നേട്ടം ബ്ലോക്കിന് കൈവരിക്കാനായി. ഭക്ഷ്യ, വസ്ത്ര, ഇലക്ട്രോണിക്സ് രംഗങ്ങളിലാണ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. സംരംഭകര്‍ക്ക് ആവശ്യമായ വായ്പ, ലൈസന്‍സ്, സബ്‌സിഡി തുടങ്ങിയവ ഉറപ്പാക്കുന്നതിനായി പഞ്ചായത്തുകളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. സംരംഭക ബോധവല്‍ക്കരണ പരിപാടികള്‍, ലോണ്‍- ലൈസന്‍സ് - സബ്സീഡി മേളകള്‍, നിക്ഷേപക സംഗമം, ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

date